കുവൈറ്റില്‍ പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നു ; 1857 പേരെ പിരിച്ചുവിടും

പ്രവാസികളെ ഒഴിവാക്കുന്ന അതേ അനുപാതത്തില്‍ യോഗ്യതയുള്ള സ്വദേശി അധ്യാപകരെ പകരം നിയമിക്കും.
 
കുവൈറ്റില്‍ അധ്യാപക മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു. ഈ അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ 1857 പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷക വകുപ്പ് മന്ത്രി ഡോ ഹമദ് അല്‍ അദ്വാനി നിര്‍ദ്ദേശം നല്‍കി.
പ്രവാസികളെ ഒഴിവാക്കുന്ന അതേ അനുപാതത്തില്‍ യോഗ്യതയുള്ള സ്വദേശി അധ്യാപകരെ പകരം നിയമിക്കും. നിലവില്‍ 25 ശതമാനം മാത്രം താഴെ പ്രവാസികള്‍ ജോലി ചെയ്യുന്ന സ്‌പെഷ്യലൈസേഷനുകളില്‍ എല്ലാ പ്രവാസികളേയും പിരിച്ചുവിടാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. പകരം അത്രയും എണ്ണം സ്വദേശികളെ നിയമിക്കും.