ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ ഈ വര്‍ഷം ആദ്യ ആറുമാസം എത്തിയത് 15 ലക്ഷത്തിലേറെ സന്ദര്‍ശകര്‍
ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ ഈ വര്‍ഷം ആദ്യ ആറുമാസം എത്തിയത് 15 ലക്ഷത്തിലേറെ സന്ദര്‍ശകര്‍. ഇതില്‍ 81 ശതമാനം വിനോദസഞ്ചാരികളും 19 ശതമാനം യു.എ.ഇയില്‍ നിന്നുള്ളവരുമാണെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകരില്‍ 4,54,339 പേര് നമസ്കാരത്തിനെത്തിയ വിശ്വാസികളും 10,33,045 പേര് ടൂറിസ്റ്റുകളുമാണ്.
മൊത്തം സന്ദര്‍ശകരില്‍ 51 ശതമാനം പുരുഷന്മാരും 49 ശതമാനം സ്ത്രീകളുമാണ്. ഇവരിലേറെയും 25നും 35നും ഇടയില്‍ പ്രായമുള്ളവരാണ്. ഇന്ത്യക്കാരാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്നില്‍. ഫ്രാന്‍സും യു.എസുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ലോകത്തിലെ മികച്ച 25 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത ട്രിപ് അഡ്വൈസേഴ്സ് 2022 പട്ടികയില്‍ ഗ്രാന്‍ഡ് മോസ്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.