ഷാർജ സഫാരി ഇന്ന് തുറക്കും

 

ഷാർജ സഫാരി ഇന്ന് തുറക്കും.കഴിഞ്ഞ സീസണെ അപേക്ഷിച്ച് പുതുമയുള്ള കാഴ്ചകളുമായാണ് സഫാരി തുറക്കുന്നത്. അറബികൾ ‘സുഡാനിലെ നൈൽ’ എന്നുവിളിക്കുന്ന നൈജർ പുഴ മേഖലയിലെ പരിതസ്ഥിതി രൂപപ്പെടുത്തിയതാണ് സഫാരിയിലെ ഇത്തവണത്തെ പുതിയ കാഴ്ചാനുഭവം. കഴിഞ്ഞ സീസണിലില്ലാത്ത മൃഗങ്ങളെയും പക്ഷികളെയും ഇക്കുറി എത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് ഷാർജ സഫാരി തുറന്നത്. മരുഭൂമിയുടെ നടുവിൽ ആഫ്രിക്കൻ വനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 12 വർഗങ്ങളിൽപെട്ട അമ്പതിനായിരത്തിലേറെ ജീവികൾ ഇവിടെയുണ്ട്. ആഫ്രിക്കൻ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ജീവജാലങ്ങളുടെ സാന്നിധ്യമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആയിരത്തോളം ആഫ്രിക്കൻ മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ 120 ഇനം ആഫ്രിക്കൻ മൃഗങ്ങളാണിതിലുള്ളത്.