സൗദി ദേശീയ ദിനം :  കച്ചവട സ്ഥാപനങ്ങൾ വിലക്കിഴിവ് പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വ്യക്തമാക്കി വാണിജ്യമന്ത്രാലയം

 

സൗദി ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കെ കച്ചവട സ്ഥാപനങ്ങൾ വിലക്കിഴിവ് പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വ്യക്തമാക്കി വാണിജ്യമന്ത്രാലയം. ദേശീയദിനവുമായി ബന്ധപ്പെട്ട വിലക്കിഴിവിന് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നേടണം.ഈ അനുമതി പത്രം സ്ഥാപനത്തിൽ ഉചിതമായതും ഉപഭോക്താക്കൾക്ക് കാണാവുന്നതുമായ സ്ഥലത്ത് പ്രദർശിപ്പിക്കണം. വിലക്കുറവിന്റെ ശതമാനം ഉപഭോക്താക്കൾക്ക് വായിച്ച് മനസിലാക്കത്തക്ക വിധം രേഖപ്പെടുത്തിയിരിക്കണം. വിലക്കിഴിവ്‌ പ്രഖ്യാപനത്തിന് മുമ്പും ശേഷവുമുള്ള വിലയുടെ സ്റ്റിക്കറുകൾ ഉത്പന്നങ്ങൾക്ക് മേൽ പതിച്ചിരിക്കണം. 15 ദിവസത്തിൽ കൂടുതൽ വിലക്കിഴിവ്‌ നൽകാൻ പാടില്ല എന്നീ അഞ്ച് വ്യവസ്ഥകളാണ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 17 മുതൽ 30 വരെയാണ് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന വിലക്കിഴിവിന് അനുമതിയുള്ളത്.