സൗദിയിൽ റോഡുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറുകൾ നീക്കം ചെയ്തു

 

സൗദിയിൽ റോഡുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറുകൾ നീക്കം ചെയ്തു. ഇത്തരത്തിൽ 3,000 കാറുകളാണ് എടുത്തുമാറ്റിയത്. നഗരത്തിന്റെ കാഴ്ച നന്നാക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷമാണ് ഇത്രയും കാറുകൾ മദീനയിലെ പ്രധാന റോഡുകളിൽനിന്നും മാറ്റിയത്.

അഖീഖ് ബലദിയ (മുനിസിപ്പാലിറ്റി) ആണ് ഏറ്റവും കൂടുതൽ കാറുകൾ നീക്കം ചെയ്തത്. 1,246 കാറുകളാണ് ഒഴിവാക്കിയത്.ഉഹ്ദ് ബലദിയ 783ഉം ഖുബാഅ് ബലദിയ 531ഉം അൽഅവാലി ബലദിയ 455ഉം കാറുകൾ നീക്കം ചെയ്തു.