ഒമാനിൽ ജോലി ചെയ്യുന്ന മൊത്തം ആളുകളിൽ 64 ശതമാനവും വിദേശികൾ

 

ഒമാനിൽ ജോലി ചെയ്യുന്ന മൊത്തം ആളുകളിൽ 64 ശതമാനവും വിദേശികളെന്ന് റിപ്പോർട്ട്. പൊതുമേഖലയിലെ സ്വദേശിവത്കരണം 89 ശതമാനം പൂർത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 13,84,833 വിദേശികളാണ് ഒമാനിൽ ജോലി ചെയ്യുന്നത്. 7,73,786 സ്വദേശികളും ജോലി ചെയ്യുന്നുണ്ട്. ഇതിൽ 72 ശതമാനവും പുരുഷന്മാരാണ്. 28 ശതമാനമാണ് സ്വദേശി വനിതകളുടെ പങ്കാളിത്തം.

ഒമാനിൽ ജോലി ചെയ്യുന്ന മൊത്തം തൊഴിലാളികളുടെ 22.8 ശതമാനത്തിന് മാത്രമേ എഴുതാനും വായിക്കാനും അറിയുകയുള്ളൂ. ഒരു വിദ്യാഭ്യാസ യോഗ്യതയുമില്ലാത്ത 6,88,000 പേർ രാജ്യത്ത് ജോലി ചെയ്യുന്നതായും റിപ്പോർട്ടിലുണ്ട്. 2021ൽ വിവിധ മേഖലകളിൽ 21,58,619 പേർ ജോലി ചെയ്തിരുന്നതായാണ് കണക്ക്. മൊത്തം തൊഴിലാളികളുടെ 82 ശതമാനം പേർ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പുരുഷന്മാരാണ്. സ്ത്രീകൾ 3,58,545ഉം. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ രാജ്യക്കാരുടെയും എണ്ണം 3,92,872 ആണ്.