മതനിരാസം കുടുംബഭദ്രതയെ നിരാകരിക്കുന്നു-മജ്‍ലിസ് കുവൈത്ത് ചാപ്റ്റർ

 

കുവൈത്ത് സിറ്റി: കേരളീയ സമൂഹത്തിന്റ കുടുംബഭദ്രതയും കൂട്ടുകുടുംബ വ്യവസ്ഥിതിയും സൗഹൃദവും എക്കാലവും പ്രശംസിക്കപ്പെട്ടതാണന്നും മതങ്ങളും മതഗ്രന്ഥങ്ങളുമാണ് ഇതിന് ആക്കംകൂട്ടിയ പ്രധാന പ്രചോദനങ്ങളെന്നും കോഴിക്കോട് മജ്‍ലിസ് കുവൈത്ത് ചാപ്റ്റർ 'മത നിരാസം, സമുദായം സമവായം' കൺവെൻഷൻ അഭിപ്രായപ്പെട്ടു. മതനിരാസം ലക്ഷ്യമില്ലാത്ത യുവതയെയും കുത്തഴിഞ്ഞ കുടുംബ ജീവതത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഫാഷിസ പ്രതിരോധത്തിന് സമുദായം ഐക്യപ്പെടണമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ആബിദ് ഖാസിമി അധ്യക്ഷത വഹിച്ചു. ഡോ. ഖാസിമുൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഹാരിസ് അൽ ഹാദി, നാലമ്പൂർ മുബാറക് തിരുവനന്തപുരം, നിസാർ കൊയിലാണ്ടി, ശാഹാബ് പാലപ്പെട്ടി, അയ്യൂബ് തിരൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. യൂസുഫ് ഹാദി സ്വാഗതവും സാലിഹ് ഖാസിമി നന്ദിയും പറഞ്ഞു.