ഹജ്ജ്​: ഒമാനിൽ ഇതുവരെ രജിസ്റ്റർ ചെയ്​തത്​ 13,541 പേർ

 

ഒമാനിൽ ഹ​​ജ്ജ്​ ക​ർ​മം നി​ർ​വ​ഹി​ക്കാ​നാ​യി രാ​ജ്യ​ത്ത്​ ബു​ധ​നാ​ഴ്ച​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്​ 13,541 പേ​ർ. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റി​ൽ ഹ​ജ്ജി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്. 2,455 ആ​ളു​ക​ളാ​ണ്​ ബു​ധ​നാ​ഴ്​​ച വ​രെ അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. 2,054 അ​പേ​ക്ഷ​ക​രു​മാ​യി വ​ട​ക്ക​ൻ ബാ​ത്തി​ന​യാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്.

മു​സ​ന്ദം-106, ബു​റൈ​മി -226, തെ​ക്ക​ൻ ബാ​ത്തി​ന -1,299, മ​സ്‌​ക​ത്ത്​ -2,032, വ​ട​ക്ക​ൻ ശ​ർ​ഖി​യ -1,320, തെ​ക്ക​ൻ ശ​ർ​ഖി​യ -1,016, ദാ​ഹി​റ -647, അ​ൽ വു​സ്ത 127, ദോ​ഫാ​ർ 1,174 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ക​ണ​ക്കു​ക​ൾ. പു​ണ്യ​ക​ർ​മം നി​ർ​വ​ഹി​ക്കാ​നാ​യി ബു​ധ​നാ​ഴ്ച​വ​രെ 1,085 വി​ദേ​ശി​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്. 200 വി​ദേ​ശി​ക​ള്‍ക്കാ​ണ് ഇ​ത്ത​വ​ണ ഒ​മാ​നി​ല്‍നി​ന്ന് ഹ​ജ്ജി​ന് അ​വ​സ​ര​മു​ള്ള​ത്. ഹ​ജ്ജി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ല്‍നി​ന്ന് സ​ന്ദേ​ശം ല​ഭി​ക്കും.