ഹജ് ;  ഫീസ് അടച്ച ശേഷം കൂടുതല്‍ പേരെ ചേര്‍ക്കാനാകില്ല

വിദേശ ഹജ് തീര്‍ത്ഥാടകരുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അതാത് രാജ്യങ്ങളിലെ ഹജ് കമ്മിറ്റി തീരുമാനിക്കും
 

ഹജ് ഫീസ് അടച്ചതിന് ശേഷം കൂടെക്കൂട്ടുന്നവരെ ചേര്‍ക്കാനാകില്ലെന്ന് ഹജ് ,ഉംറ മന്ത്രാലയം അറിയിച്ചു. പ്രായമായ മാതാപിതാക്കള്‍, ചെറിയ കുട്ടികള്‍, ശാരീരിക വൈകല്യം തുടങ്ങിയ കാരണങ്ങളാല്‍ സഹായത്തിന് മറ്റൊരാളെ കൂടെ കൂട്ടുന്ന ആഭ്യന്തര തീര്‍ത്ഥാടകര്‍ വിവരം ഫീസ് അടയ്ക്കുന്നതിനു മുമ്പ് വ്യക്തമാക്കണമെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഇക്കാര്യത്തില്‍ വിദേശ ഹജ് തീര്‍ത്ഥാടകരുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അതാത് രാജ്യങ്ങളിലെ ഹജ് കമ്മിറ്റി തീരുമാനിക്കും. ഹജ് വീസയോ സൗദിയില്‍ താമസ വീസയോ ഉള്ളവര്‍ക്കോ മാത്രമേ ആഭ്യന്തരമായി ഹജ് ചെയ്യാന്‍ അനുവാദമുള്ളൂ. ആഭ്യന്തര തീര്‍ത്ഥാടകരുടെ ഹജ് രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.