ഗള്‍ഫ് രാജ്യങ്ങള്‍ ശൈത്യ കാലത്തേക്ക് കടക്കുന്നു : തയ്യാറെടുപ്പുകൾ ആരംഭിച്ചു

 

റിയാദ്:സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ശൈത്യ കാലത്തേക്ക് കടക്കുന്നു. കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സൗദി അറേബ്യയില്‍ ശൈത്യ കാലം ആരംഭിക്കാന്‍ ഇനി 11 ദിവസം മാത്രമേ ബാക്കിയുള്ളൂവെന്നാണ് സൗദിയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്‍താനി കഴിഞ്ഞ ദിവസം പറഞ്ഞു. അതേസമയം യുഎഇയിലെ റാസല്‍ഖൈമയില്‍ മഴയ്ക്ക് മുന്നോടിയായ പ്രത്യേക തയ്യാറെടുപ്പുകള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചു.

സൗദി അറേബ്യയുടെ വടക്കന്‍ പ്രദേശങ്ങളിലായിരിക്കും ശൈത്യകാലം ആദ്യമെത്തുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണമനുസരിച്ചുള്ള പ്രവചനം. റിയാദ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം തന്നെ കാലാവസ്ഥയില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ശൈത്യ കാലത്തെ കാലാവസ്ഥാ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിശദമായ പ്രസ്‍താവന പുറത്തിറക്കുമെന്ന് ദേശീല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു.