ബഹ്റൈന്റെ തനതായ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമ : പ്രധാനമന്ത്രി
മനാമ: ബഹ്റൈന്റെ തനതായ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. സാംസ്കാരിക, പാരമ്പര്യ അതോറിറ്റി ചെയർമാൻ ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ രാജ്യത്തെയും പാരമ്പര്യം അടുത്ത തലമുറക്ക് കൈമാറുകയും അത് മുറുകെ പിടിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതോറിറ്റി ഇതിനായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.