അമീറിന്‍റെ ഉത്തരവ്; കുവൈത്ത് പാർലമെന്‍റ് പിരിച്ചു വിട്ടു

 

കുവൈത്ത് പാർലമെന്‍റ് ആയ 'മജ്ലിസ് അൽ ഉമ്മ' അമീരി ഉത്തരവ് പ്രകാരം പിരിച്ചു വിട്ടു. പുതിയ മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് തൊട്ടു പിറകെയാണ് പാർലിമെന്‍റ് പിരിച്ചു വിട്ടുകൊണ്ടുള്ള അമീരി വിജ്ഞാപനം വന്നത്. പൊതുതെരഞ്ഞെടുപ്പിലൂടെ പുതിയ പാർലിമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനാണ് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹിന്റെ ആഹ്വാനം

കഴിഞ്ഞ നവംബറിൽ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അസ്വബാഹ് തന്റെ ഭരണഘടനാപരമായ ചില അധികാരങ്ങൾ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹിന് നൽകിയിരുന്നു. ഈ അധികാരം ഉപയോഗിച്ച് കിരീടാവകാശിയാണ് പാർലിമെന്റ് പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യം പൊരുത്തക്കേട്, സഹകരണമില്ലായ്മ, അഭിപ്രായവ്യത്യാസങ്ങൾ, സംഘർഷങ്ങൾ എന്നിവയാൽ മുഖരിതമാണെന്നു പാർലിമെന്‍റ് പിരിച്ചു വിടുന്നതിനുള്ള കാരണമായി വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നു.

വ്യക്തിതാൽപര്യങ്ങൾക്ക് മുൻതൂക്കം നൽകലും , മറ്റുള്ളവരെ അംഗീകരിക്കാതിരിക്കലും , ദേശീയ ഐക്യത്തിന് ഭീഷണിയാകുന്ന പെരുമാറ്റങ്ങളും നിറഞ്ഞ രാഷ്ട്രീയ രംഗം തിരുത്തപെടാൻ ജനങ്ങളെ സമീപിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ഉയർന്ന തലപര്യങ്ങൾ കൈവരിക്കുവാൻ പൊതു തെരഞ്ഞെടുപ്പോപ്പ് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു. പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം മന്ത്രിരുടെ കൗൺസിലിന് അംഗീകാരം നൽകിയ ശേഷം ആണ് പാർലിമെന്റ് പിരിച്ചു വിട്ടുകൊണ്ടുള്ള വിജ്ഞാപനം വന്നത്. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരികയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രിയും മന്ത്രിമാരും, തങ്ങളുടെ അധികാര പരിധിക്കുള്ളിൽ, അമീരി തീരുമാനം നടപ്പിലാക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു