മരിച്ചയാളുടെ പേരിലുള്ള വാഹനങ്ങള്‍ അനധികൃതമായി ഓടിച്ചാല്‍ 900 റിയാല്‍ പിഴ; സൗദിയില്‍ കര്‍ശന നിയമം
മരിച്ചയാളുടെ പേരിലുള്ള വാഹനങ്ങള്‍ അനധികൃതമായി ഓടിച്ചാല്‍ 900 റിയാല്‍ പിഴ; സൗദിയില്‍ കര്‍ശന നിയമം
ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 68-ലെ നാലാം ഖണ്ഡികയിലാണ് പുതിയ ഭേദഗതി ഉള്‍പ്പെടുത്തുന്നത്.
Apr 22, 2026, 06:28 IST
ഇത്തരം നിയമലംഘനങ്ങള്‍ക്ക് കുറഞ്ഞത് 500 റിയാല്‍ മുതല്‍ പരമാവധി 900 റിയാല്‍ വരെയാണ് പിഴ ഈടാക്കുക.
സൗദി അറേബ്യയില്‍ മരിച്ച വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ നിയമപരമായ അനുമതിയില്ലാതെ നിരത്തിലിറക്കുന്നത് തടയാന്‍ കര്‍ശനമായ നിയമപരിഷ്‌കാരവുമായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ്. മരിച്ചയാളുടെ പേരില്‍ തുടരുന്ന വാഹനങ്ങള്‍ നിയമപരമായ കൈമാറ്റമോ ഓതറൈസേഷനോ ഇല്ലാതെ ഡ്രൈവ് ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ 900 റിയാല്‍ വരെ പിഴ ചുമത്താനും വാഹനം പിടിച്ചുവെക്കാനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതിയാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 68-ലെ നാലാം ഖണ്ഡികയിലാണ് പുതിയ ഭേദഗതി ഉള്‍പ്പെടുത്തുന്നത്. ഇതനുസരിച്ച് ഇത്തരം നിയമലംഘനങ്ങള്‍ക്ക് കുറഞ്ഞത് 500 റിയാല്‍ മുതല്‍ പരമാവധി 900 റിയാല്‍ വരെയാണ് പിഴ ഈടാക്കുക. ഒപ്പം വാഹനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ശരിയാക്കുന്നത് വരെ വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്യും