യുഎഇയിലേക്കുള്ള ആഭരണ കയറ്റുമതിയില്‍ 8.26 ശതമാനം വര്‍ധന

45.7 ബില്യണ്‍ ഡോളര്‍ (3.76 ലക്ഷം കോടി രൂപ) വ്യാപാരം എന്നതാണ് ഈ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം.
 
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള രത്‌ന ആഭരണ കയറ്റുമതി 8.26 ശതമാനം വര്‍ധിച്ചതായി ഇന്ത്യന്‍ ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ കയറ്റുമതി ഊര്‍ജിതമാക്കിയെന്ന് ജിജെഇപിസി ജെം ചെയര്‍മാന്‍ വിപുല്‍ഷാ പറഞ്ഞു. 

45.7 ബില്യണ്‍ ഡോളര്‍ (3.76 ലക്ഷം കോടി രൂപ) വ്യാപാരം എന്നതാണ് ഈ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം.