ദുബൈയിലെ പാര്‍ക്കുകളിലും ബീച്ചുകളിലും 600 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു
ദുബൈയിലെ പാര്‍ക്കുകളിലും ബീച്ചുകളിലും 600 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു.ദുബൈ മുനിസിപ്പാലിറ്റിയും യുഎഇവി ഇമറാത്ത് ഇവി ചാർജിങ് സ്റ്റേഷൻസ് കമ്പനിയും സംയുക്തമായി നടപ്പിലാക്കുന്ന പുതിയ പദ്ധതി പ്രകാരം 600 പാർക്കിങ് ഇടങ്ങളിലാണ് സൂപ്പർ ചാർജിങ് സൗകര്യങ്ങള്‍ ഒരുങ്ങുന്നത്.
അടുത്ത രണ്ട് വർഷത്തിനുള്ളില്‍ 150 പാർക്കിങ് ബേകളിലായി 75 സൂപ്പർ ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും
ദുബൈ: ദുബൈയിലെ പാര്‍ക്കുകളിലും ബീച്ചുകളിലും 600 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു.ദുബൈ മുനിസിപ്പാലിറ്റിയും യുഎഇവി ഇമറാത്ത് ഇവി ചാർജിങ് സ്റ്റേഷൻസ് കമ്പനിയും സംയുക്തമായി നടപ്പിലാക്കുന്ന പുതിയ പദ്ധതി പ്രകാരം 600 പാർക്കിങ് ഇടങ്ങളിലാണ് സൂപ്പർ ചാർജിങ് സൗകര്യങ്ങള്‍ ഒരുങ്ങുന്നത്.
അടുത്ത രണ്ട് വർഷത്തിനുള്ളില്‍ 150 പാർക്കിങ് ബേകളിലായി 75 സൂപ്പർ ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. പ്രധാന പാർക്കുകള്‍, ബീച്ചുകള്‍, പൊതുവിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ചാർജിങ് പോയിന്റുകള്‍ ലഭ്യമാക്കും
താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ എളുപ്പത്തില്‍ ചാർജിങ് സൗകര്യമുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 150 ദശലക്ഷം ദിർഹം ചെലവ് വരുന്ന ഈ പദ്ധതി, ദുബൈ ഇക്കണോമിക് അജണ്ട D33 ന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് PPP Model പദ്ധതിയുടെ പ്രവർത്തനം.