കുവൈത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്, 3,602 വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

യഥാര്‍ത്ഥ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളെന്ന പേരില്‍ വിറ്റഴിച്ചിരുന്ന വന്‍തോതിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

 

ഏറ്റവും പുതിയ പരിശോധനകളില്‍ വസ്ത്രങ്ങള്‍, ബാഗുകള്‍, ഷൂസുകള്‍, വനിതാ ആക്‌സസറികള്‍ എന്നിവ ഉള്‍പ്പെടെ 3,602 വ്യാജ ഉല്‍പ്പന്നങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു.

കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റില്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങള്‍ മാര്‍ക്കറ്റ് ഇന്‍സ്‌പെക്ഷന്‍ കാമ്പയിനുകള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി യഥാര്‍ത്ഥ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളെന്ന പേരില്‍ വിറ്റഴിച്ചിരുന്ന വന്‍തോതിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

ഏറ്റവും പുതിയ പരിശോധനകളില്‍ വസ്ത്രങ്ങള്‍, ബാഗുകള്‍, ഷൂസുകള്‍, വനിതാ ആക്‌സസറികള്‍ എന്നിവ ഉള്‍പ്പെടെ 3,602 വ്യാജ ഉല്‍പ്പന്നങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു.

പല വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നാണ് പിടിച്ചെടുത്ത സാധനങ്ങള്‍ കണ്ടെത്തിയത്. നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ ഉടന്‍ തന്നെ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എല്ലാ തരത്തിലുള്ള വാണിജ്യ തട്ടിപ്പുകള്‍ക്കും വ്യാജ വ്യാപാരങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി തുടരുമെന്നും കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ആവര്‍ത്തിച്ചു.