നിയമം പാലിച്ചില്ല, സലാലയില്‍ 34 സ്ഥാപനങ്ങള്‍ക്ക് താഴിട്ടു


വിവിധ സംഘങ്ങളായി 835 സന്ദര്‍ശനങ്ങള്‍ നടത്തി

 

52 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

സലാലയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 34 ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ക്ക് താഴിട്ട് ദോഫാര്‍ നഗരസഭ. ഒക്ടോബറില്‍ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിലെ പരിശോധനാ സംഘങ്ങള്‍ രാവിലെയും വൈകുന്നേരവും ഷിഫ്റ്റുകളിലായാണ് സലാല നഗരത്തിലുടനീളമുള്ള ബേക്കറികള്‍, റസ്റ്റൊറന്റുകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലടക്കം നിരവധി ഫീല്‍ഡ് പരിശോധനകള്‍ നടത്തിയത്.


വിവിധ സംഘങ്ങളായി 835 സന്ദര്‍ശനങ്ങള്‍ നടത്തി. ഇതിന്റെ ഫലമായി 123 ലംഘനങ്ങള്‍ കണ്ടെത്തി. 52 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.