ഒമാനില്‍ 2944 പ്രവാസികളെ നാടുകടത്തി

നടപടികളുടെ ഭാഗമായി 272 തൊഴില്‍ അവസരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രാലയം അറിയിച്ചു.

 

ജനുവരി ജൂണ്‍ കാലയളവില്‍ 6707 പരിശോധനകള്‍ നടന്നപ്പോള്‍ 69.5 ശതമാനം നിയമപാലന നിരക്ക് രേഖപ്പെടുത്തി.

ഈ വര്‍ഷത്തിന്റെ ആദ്യ ആറു മാസത്തിനിടെ ഒമാനില്‍ തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 11172 പ്രവാസി തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇവരില്‍ 2944 പേരെ നാടുകടത്തുകയും ചെയ്തതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ജനുവരി ജൂണ്‍ കാലയളവില്‍ 6707 പരിശോധനകള്‍ നടന്നപ്പോള്‍ 69.5 ശതമാനം നിയമപാലന നിരക്ക് രേഖപ്പെടുത്തി. പരിശോധനകളില്‍ കണ്ടെത്തിയ 4680 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഒത്തുതീര്‍പ്പ് നടപടികളുടെ ഭാഗമായി 272 തൊഴില്‍ അവസരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രാലയം അറിയിച്ചു.