സൗദിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 21,022 പ്രവാസികള്‍ പിടിയില്‍

താമസ നിയമം ലംഘിച്ച 15,038 പേരും, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 3,484 പേരും, തൊഴില്‍ നിയമം ലംഘിച്ച 2,500 പേരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

 

വിവിധ സുരക്ഷാ ഏജന്‍സികളുടെ ഏകോപനത്തോടെ നടന്ന ഫീല്‍ഡ് ക്യാമ്പയിനിലാണ് ഇത്രയും പേരെ പിടികൂടിയതെന്ന് മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

സൗദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ചവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 21,022 പേര്‍ പിടിയിലായി. വിവിധ സുരക്ഷാ ഏജന്‍സികളുടെ ഏകോപനത്തോടെ നടന്ന ഫീല്‍ഡ് ക്യാമ്പയിനിലാണ് ഇത്രയും പേരെ പിടികൂടിയതെന്ന് മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

താമസ നിയമം ലംഘിച്ച 15,038 പേരും, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 3,484 പേരും, തൊഴില്‍ നിയമം ലംഘിച്ച 2,500 പേരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. രാജ്യത്തേക്ക് അതിര്‍ത്തി വഴി അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,466 പേര്‍ പിടിയിലായി. ഇതില്‍ 67 ശതമാനം പേര്‍ ഇത്യോപ്യന്‍ പൗരന്മാരും 32 ശതമാനം പേര്‍ യമനികളുമാണ്. കൂടാതെ, അതിര്‍ത്തി കടന്ന് പുറത്തേക്ക് പോകാന്‍ ശ്രമിച്ച 33 പേരെയും സുരക്ഷാ വിഭാഗം പിടികൂടി.