ദുബായില്‍ തുറസ്സായ സ്ഥലത്ത് രാസമാലിന്യം തള്ളിയ 18 പേര്‍ക്കെതിരെ കേസ്, 17 ടാങ്കറുകള്‍ പിടിച്ചെടുത്തു

നിയമലംഘനത്തിന് ഉപയോഗിച്ച 17 ടാങ്കര്‍ ലോറികള്‍ ദുബായ് പൊലീസ് പിടിച്ചെടുത്തു.

 

2026ന്റെ ആദ്യ പകുതിയില്‍ നടന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.

ദുബായ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി ഹാനികരമായ മാലിന്യങ്ങളും രാസവസ്തുക്കളും തള്ളിയ 18 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലിനജലം, പെട്രോകെമിക്കല്‍ അവശിഷ്ടങ്ങള്‍ എന്നിവ നിയമവിരുദ്ധമായി തുറസ്സായ സ്ഥലങ്ങളില്‍ തള്ളിയതിനാണ് നടപടി. 2026ന്റെ ആദ്യ പകുതിയില്‍ നടന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.

ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കീഴിലുള്ള എന്‍വയോണ്‍മെന്റല്‍ ക്രൈംസ് സെക്ഷന്‍ ദുബായ് മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. നിയമലംഘനത്തിന് ഉപയോഗിച്ച 17 ടാങ്കര്‍ ലോറികള്‍ ദുബായ് പൊലീസ് പിടിച്ചെടുത്തു. ഇത്തരം ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ.

മലിനജലവും പെട്രോകെമിക്കല്‍ മാലിന്യങ്ങളും അതോറിറ്റി അംഗീകരിച്ചിട്ടുള്ള പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമേ നിക്ഷേപിക്കാവൂ എന്ന് ദുബായ് പൊലീസ് ഓര്‍മ്മിപ്പിച്ചു.