അരാംകോയുടെ ഷൈബ എണ്ണപ്പാടത്തേക്ക് പറന്നെത്തിയത് 16 ഡ്രോണുകള്‍ ; എല്ലാം തകര്‍ത്തെന്ന് സൗദി

16 ഡ്രോണുകളേയും പ്രതിരോധിക്കുകയും തകര്‍ക്കുകയും ചെയ്തുവെന്ന് മന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

 

റബി അല്‍ ഖാലിയുടെ ഒരു ഭാഗത്താണ് ഷൈബ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്. ഇവിടെ ആള്‍പ്പാര്‍പ്പ് കുറവാണ്. 

സൗദിയിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നായ ഷൈബ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ തകര്‍ത്തുവെന്ന് സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം. 16 ഡ്രോണുകളേയും പ്രതിരോധിക്കുകയും തകര്‍ക്കുകയും ചെയ്തുവെന്ന് മന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
റബി അല്‍ ഖാലിയുടെ ഒരു ഭാഗത്താണ് ഷൈബ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്. ഇവിടെ ആള്‍പ്പാര്‍പ്പ് കുറവാണ്. 
അതിനിടെ റാസ് ടാനുറയിലെ അരാംകോയുടെ എണ്ണപ്പാടം ആക്രമിച്ചത് തങ്ങളല്ലെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.