ബഹ്‌റൈനില്‍ 151 അനധികൃത തൊഴിലാളികളെ നാടുകടത്തി

വിവിധ വാണിജ്യ സ്ഥാപനങ്ങളിലായി 2147 സന്ദര്‍ശനങ്ങള്‍ നടത്തി.
 

സെപ്തംബര്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി നടത്തിയ 2179 പരിശോധനകളെ തുടര്‍ന്ന് 151 തൊഴിലാളികളെ നാടുകടത്തിയതായി തൊഴില്‍ നിയമ മന്ത്രാലയം അറിയിച്ചു.

ഈ കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് വിഭാഗങ്ങള്‍ നടത്തിയ 32 സംയുക്ത പരിശോധനകളില്‍ ഗവര്‍ണറേറ്റുകളിലുടനീളമുള്ള വിവിധ വാണിജ്യ സ്ഥാപനങ്ങളിലായി 2147 സന്ദര്‍ശനങ്ങള്‍ നടത്തി. ഇതില്‍ 18 എണ്ണം ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലും നാലെണ്ണം മുഹറഖ്, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റുകളിലും ആറെണ്ണം സതേണ്‍ ഗവര്‍ണറേറ്റിലും നടന്നു.