കുവൈറ്റില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം: 144 കിലോ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു
നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നിയമനടപടികള്‍ സ്വീകരിച്ചു.
Sep 16, 2026, 14:04 IST
ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് വിവിധ സ്ഥാപനങ്ങളില്‍ അതോറിറ്റി മിന്നല്‍ പരിശോധന നടത്തിയത്.
കുവൈറ്റിലെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ജനറല്‍ അതോറിറ്റി നടത്തിയ കര്‍ശന പരിശോധനയില്‍ വന്‍തോതില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. വിപണിയില്‍ വില്‍പനയ്ക്കുവെച്ച 144 കിലോഗ്രാമിലധികം വരുന്ന കേടായ ഭക്ഷണസാധനങ്ങളാണ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടെത്തി നശിപ്പിച്ചത്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് വിവിധ സ്ഥാപനങ്ങളില്‍ അതോറിറ്റി മിന്നല്‍ പരിശോധന നടത്തിയത്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുക, കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ ഉപയോഗിച്ച് സ്ഥാപനങ്ങള്‍ നടത്തുക, ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പനയ്ക്ക് വെക്കുക തുടങ്ങി ഗുരുതരമായ നിയമലംഘനങ്ങളാണ് പരിശോധനയില്‍ തെളിഞ്ഞത്. നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നിയമനടപടികള്‍ സ്വീകരിച്ചു.