ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ 12 പേർ ഇന്ത്യക്കാർ

ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരെന്ന് ഇന്ത്യൻ എംബസി.  സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്.

 

ഗ്യാസ് പ്ലാൻ്റിൽ പ്രവർത്തനങ്ങൾ  ആരംഭിക്കുന്നതിനിടയിൽ ഉണ്ടായ സാങ്കേതിക തകരാറാണ് വലിയ സ്ഫോടനത്തിലേക്കും തീപിടിത്തത്തിലേക്കും നയിച്ചതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരെന്ന് ഇന്ത്യൻ എംബസി.  സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്. ആക്രമണം അല്ല അപകടമാണുണ്ടായതെന്ന് ഊർജമന്ത്രി സ്ഥിരീകരിച്ചു.ബാർസാൻ ഗ്യാസ് പ്ലാൻ്റിൽ പ്രവർത്തനങ്ങൾ  ആരംഭിക്കുന്നതിനിടയിൽ ഉണ്ടായ സാങ്കേതിക തകരാറാണ് വലിയ സ്ഫോടനത്തിലേക്കും തീപിടിത്തത്തിലേക്കും നയിച്ചതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് അയയ്ക്കുന്നത് ഉൾപെടെ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായവും നൽകുന്നതിനായി ഖത്തർ അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നതായും ഇന്ത്യൻ എംബസി വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ സ്ഥിരീകരിച്ചു.