സൗദി അറേബ്യയില്‍ അഴിമതി കേസുകളില്‍ 100 പേര്‍ അറസ്റ്റില്‍
4895 പരിശോധനകള്‍ നടത്തിയതായും 478 സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുകകയും അവരില്‍ ചിലരെ ജാമ്യത്തില്‍ വിട്ടതായും അതോറിറ്റി വ്യക്തമാക്കി
Nov 4, 2025, 14:54 IST
കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്.
അഴിമതി, കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ എന്നീ കേസുകളില്‍ നൂറ് പേരെ സൗദിയില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്.
4895 പരിശോധനകള്‍ നടത്തിയതായും 478 സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുകകയും അവരില്‍ ചിലരെ ജാമ്യത്തില്‍ വിട്ടതായും അതോറിറ്റി വ്യക്തമാക്കി. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ കൈക്കൂലി, ഔദ്യോഗിക സ്വാധീനം ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ആഭ്യന്തര, മുനിസിപ്പാലിറ്റി, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്നവരാണിവരെന്നും അതോറിറ്റി പറഞ്ഞു.