എന്തൊക്കെ തോന്ന്യവാസമാണ് നടക്കുന്നത് ? ; എഎ റഹീം എംപിക്കെതിരായ സൈബർ ആക്രമണത്തിൽ വി ശിവൻകുട്ടി
Dec 30, 2025, 19:51 IST
എഎ റഹീം എംപിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. എന്തൊക്കെ തോന്ന്യവാസമാണ് നടക്കുന്നതെന്നും സൈബർ ആക്രമണം നടത്തുന്നവർ സ്വയം കരുതുന്നത് ലോക പണ്ഡിതർ എന്നാണെന്നും മന്ത്രി പറഞ്ഞു. റഹീം ഇംഗ്ലീഷ് അധ്യാപകൻ ഒന്നുമല്ലല്ലോ.
റഹീമിന് അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു. സൈബർ ആക്രമണം നടത്തുന്നവർക്ക് അസൂയയും കുശുമ്പുമാണ്. കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്. അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാൻ അല്ലല്ലോയെന്നും മന്ത്രി ചോദിച്ചു.