യുഡിഎഫ് ഭരിച്ചപ്പോൾ ഇരുണ്ടകാലമായിരുന്നു : പിണറായി വിജയൻ
യുഡിഎഫ് ഭരിച്ചപ്പോൾ ഇരുണ്ടകാലമായിരുന്നെന്നും എൽഡിഎഫ് സർക്കാർ പുരോഗതി നടക്കില്ലെന്നു കരുതിയ പദ്ധതികൾ ഉൾപ്പടെ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
യുഡിഎഫ് ഭരിച്ചപ്പോൾ ഇരുണ്ടകാലമായിരുന്നെന്നും എൽഡിഎഫ് സർക്കാർ പുരോഗതി നടക്കില്ലെന്നു കരുതിയ പദ്ധതികൾ ഉൾപ്പടെ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.കുട്ടനാട്ടിലെ പൊതുയോഗത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയതെന്നും എസി റോഡ് മാതൃകാപരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. മഴ പെയ്താൽ വെള്ളപ്പൊക്കം മൂലം യാത്ര മുടങ്ങുന്ന ഒരു കാലമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ, പ്രത്യേകതകൾ ഉരുപാടുള്ള നാടാണ് കുട്ടനാടെന്നും അതിനനുസരിച്ച് വികസനത്തിന് പ്രാധാന്യം നൽകണം, വികസനത്തിൻറെ മാറ്റം എല്ലായിടത്തും കാണാം. വികസനത്തിൻറെ സ്വാദ് അനുഭവിക്കാത്ത ഒരു കുടുംബവും കേരളത്തിൽ ഉണ്ടാകില്ല. അതാണ് നമ്മുടെ വികസനത്തിൻറെ പ്രത്യേകത. ആരോഗ്യ മേഖലയിലും നല്ല മാറ്റം ഉണ്ടാക്കാനായി. നാട് തകർന്നപ്പോൾ കേന്ദ്രം സഹായിച്ചില്ല. മറ്റെല്ലാ സംസ്ഥാനങ്ങൾക്കും സഹായം നൽകിയപ്പോഴും പരിഗണിച്ചില്ല. വയനാട് ദുരന്തസമയത്തും സഹായം ലഭിച്ചില്ല. ആർഎസ്‌എസിനെയും ബിജെപിയെയും സ്വീകരിക്കാൻ കേരളം തയായറാകുന്നില്ല എന്നും പിണറായി വിജയൻ പറഞ്ഞു.