പത്തനാപുരത്തെ പരാജയത്തിന് കാരണം യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വോട്ട് കച്ചവടം ; കെ.ബി.ഗണേഷ് കുമാർ
പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് കാരണം യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വോട്ട് കച്ചവടമാണെന്ന് മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി.ഗണേഷ് കുമാർ ആരോപിച്ചു.
May 11, 2026, 18:47 IST
പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് കാരണം യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വോട്ട് കച്ചവടമാണെന്ന് മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി.ഗണേഷ് കുമാർ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗണേഷ് ആരോപണം ഉന്നയിച്ചത്.
2016-ൽ 11,700 വോട്ടും 2021-ൽ 12,398 വോട്ടും ബി.ജെ.പിക്ക് മണ്ഡലത്തിൽ ലഭിച്ചിരുന്നു.
2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് 23,000 വരെയായി ഉയർന്നു. എന്നാൽ സംസ്ഥാനത്ത് മൂന്ന് സീറ്റുകളിൽ ബി.ജെ.പി വിജയിച്ച ഇത്തവണ പത്തനാപുരത്ത് അവർക്ക് ലഭിച്ചത് വെറും 7,031 വോട്ടുകൾ മാത്രമാണ്," അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ബി.ജെ.പി തങ്ങളുടെ സ്വാധീനമുള്ള സീറ്റ് സഖ്യകക്ഷിയായ ട്വന്റി-20ക്ക് നൽകിയത് വോട്ട് മറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.