കണ്ണൂരിൽ തൃണമൂൽ കോൺഗ്രസ്സ് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നടന്നു

ചടങ്ങിൽ മുതിർന്ന അംഗമായ കൊറ്റ്യാൽ കൃഷ്ണന് അംഗത്വം നൽകി

 

തൃണമുൽ കോൺഗ്രസ്സ് സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ ഹംസ പറക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു

കണ്ണൂർ: തൃണമൂൽ കോൺഗ്രസ് സംസ്ഥാന മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ ജില്ലാതല ഉദ്ഘാടനം നടന്നു. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗമായ കൊറ്റ്യാൽ കൃഷ്ണന് അംഗത്വം നൽകി തൃണമുൽ കോൺഗ്രസ്സ് സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ ഹംസ പറക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ കോ-ഓർഡിനേറ്റർ ഇൻചാർജ് അസ്‌ലം ബക്കർ അദ്ധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ്, കൊറ്റ്യാൽ കൃഷ്ണൻ, വി.വി സുമേഷ്, അഷ്റഫ്പൂക്കോം, ആർ പി ഷഫീഖ്, ഹബീബ് മാസ്റ്റർ, ഷാജി, ഷമീർ കണ്ണൂർ, മമ്മൂട്ടി, മുഹമ്മദ് ഷഫീക്ക്,ഒമർ ഷരീഫ്,
എന്നിവർ പ്രസംഗിച്ചു.