തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂനിറ്റ് പിരിച്ചുവിട്ടു
Jan 8, 2026, 18:14 IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂനിറ്റ് പിരിച്ചുവിട്ടു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും പരാതി ഉയർന്നതോടെയാണ് തീരുമാനം.
യൂനിറ്റിന്റെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാനും തീരുമാനമായി. ഇതിനായി സംസ്ഥാന കമ്മിറ്റി അംഗത്തെ ഉൾപ്പെടുത്തി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.