വഖഫ് വിഷയത്തിൽ കോൺ​ഗ്രസിന് രണ്ട് മനസ്സെന്ന് തോമസ് ഐസക് 

ഉത്തരേന്ത്യയിലെ വോട്ട് കിട്ടാന്‍ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു. കോണ്‍ഗ്രസ് ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരേന്ത്യയിലെ വോട്ട് ലഭിക്കാൻ മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. 

 

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ശേഷമാണ് വഖഫ് ബില്‍ ലോക്‌സഭയില്‍ പാസായത്. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്.

മധുര : വഖഫ് വിഷയത്തിൽ കോൺ​ഗ്രസിന് രണ്ട് മനസ്സെന്ന്  മുൻ ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. ഉത്തരേന്ത്യയിലെ വോട്ട് കിട്ടാന്‍ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു. കോണ്‍ഗ്രസ് ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരേന്ത്യയിലെ വോട്ട് ലഭിക്കാൻ മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. 

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ശേഷമാണ് വഖഫ് ബില്‍ ലോക്‌സഭയില്‍ പാസായത്. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 232 അംഗങ്ങള്‍ എതിര്‍ത്തു.  രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാല്‍ വഖഫ് നിയമഭേദഗതി പ്രാബല്യത്തില്‍ വരും.