വോട്ടർ പട്ടിക പുനപരിശോധനക്കും വോട്ടർമാരെ ചേർക്കുന്നതിനും പ്രത്യേക ഡ്രൈവ്
തിരുവനന്തപുരം: വോട്ടർ പട്ടിക പുനപരിശോധനക്കും പുതിയ വോട്ടർമാരെ ചേർക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എൻ്റോൾമെൻ്റ് ഡ്രൈവ് നടത്തു മെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ.ഡി. സജി ത്ത് ബാബു അറിയിച്ചു. 15 മുതൽ 31 വരെ വില്ലേജ് ഓ ഫീസുകൾ കേന്ദ്രീകരിച്ച് ഫോറം വിതരണവും ഡിജിറ്റ ൽ ഹെൽപ് ഡെസ്കുകളും രൂപവത്കരിക്കും. വോട്ടർ പ ട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷകർ ഫോം (6) സമർപിച്ചാൽ മതിയാകും. സിറ്റിസൺ സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ് ലൈൻ ആപ് എന്നിവയിലൂ ടെ ഓൺലൈനായും അപേക്ഷ നൽകാം.
അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അംഗീകൃത രേഖകളി ൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. ആധാർ രേഖയാ യി സമർപിക്കുന്നവർ മറ്റൊരു സപ്പോർട്ടിങ് ഡോക്യുമെ ന്റ് കൂടി നൽകണം. തുടർന്നുള്ള പരിശോധനകൾക്കാ യി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) തങ്ങളു ടെ പോളിങ് സ്റ്റേഷനുകളുടെ പരിധിയിലെ വീടുകളിലെ ത്തും.
2025 ജനുവരി ഒന്നിന് നിലവിലുണ്ടായിരുന്ന വോട്ടർ പട്ടി കയും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിലവിൽ വന്ന വോട്ടർ പട്ടികയും തമ്മിലുള്ള പ്രധാന വ്യത്യാസ ങ്ങൾ പരിശോധിക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓ ഫീസർമാർക്ക് (ഇ.ആർ.ഒ) നിർദേശം നൽകിയിട്ടുണ്ട്. എസ്.ഐ.ആർ സമയത്ത് തിരികെ ലഭിക്കാത്ത അപേ ക്ഷകളിൽ തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടി കയിൽ ഉൾപ്പെടാത്തവ സംബന്ധിച്ചും ഇആർഒ തല ത്തിൽ പരിശോധന നടത്തും.
യുവവോട്ടർമാരിൽ വോട്ടർ അവബോധം ശക്തമാക്കുന്ന തിന്റെ ഭാഗമായി കോളജ്, ഹയർ സെക്കൻ്ററി, സ്കൂൾ ത ലങ്ങളിൽ 'കാമ്പസ് ടു ബൂത്ത്' എന്ന പേരിൽ പ്രത്യേക എൻ റോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും. 'സ്റ്റെപ് ഫോ ർവേഡ്, ഗെറ്റ് കൗണ്ടഡ്' എന്ന ടാഗ് ലൈനോടെ നവം ബർ രണ്ടുമുതൽ ഒരാഴ്ച നീളുന്ന കാമ്പയിനാണ് നട ത്തുക. ഇലക്ടറൽ ലിറ്ററസി ക്ലബുകൾ വഴി പരമാവധി വിദ്യാർഥികളെ തെരഞ്ഞെടുപ്പ് അവബോധ പ്രവർത്തന ങ്ങളിൽ പങ്കാളികളാക്കാനുള്ള നടപടി ബന്ധപ്പെട്ട ജില്ല കലക്ടർമാർ സ്വീകരിക്കും.