ശബരിമല സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ എസ്.ഐ.ടിക്ക് പരിമിതികളുണ്ട് ; കെ. മുരളീധരൻ

 

ശബരിമലയിലെ വിവാദ സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ എസ്.ഐ.ടിക്ക് പരിമിതികളുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഉദ്യോഗസ്ഥർ സത്യസന്ധമായി അന്വേഷിച്ചാൽ അവരുടെ ഭാവി അവതാളത്തിലാകുമെന്നും മുഖ്യമന്ത്രിയുടെ കോപത്തിന് അവർ ഇരയാകുമെന്നും അദ്ദേഹം പറഞ്ഞു.

മടിയിൽ കനം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് പേടിക്കുന്നത് എന്ന ചോദ്യം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ചോദിച്ച അദ്ദേഹം പത്മകുമാർ പാർട്ടിക്ക് വേണ്ടി തെറ്റ് ചെയ്ത വ്യക്തിയാണെന്നും പറഞ്ഞു.