കോഴിക്കോട് ഒരു ബൂത്തിലെ പകുതിയോളം വോട്ടർമാർ എസ്‌ഐആർ കരട് പട്ടികയിൽ നിന്ന പുറത്ത്

 കോഴിക്കോട്  :കുറ്റ്യാടി പഞ്ചായത്തിലെ ഒരു ബൂത്തിലെ ഭൂരിഭാഗം വോട്ടർമാരും എസ്‌ഐആർ കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്ത്. 900 വോട്ടർമാരിൽ 480 വോട്ടർമാരാണ് കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്.
 

 കോഴിക്കോട്  :കുറ്റ്യാടി പഞ്ചായത്തിലെ ഒരു ബൂത്തിലെ ഭൂരിഭാഗം വോട്ടർമാരും എസ്‌ഐആർ കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്ത്. 900 വോട്ടർമാരിൽ 480 വോട്ടർമാരാണ് കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്.

കുറ്റ്യാടി പഞ്ചായത്തിലെ 106-ാം നമ്പർ ബൂത്തിലാണ് സംഭവം. ബിഎൽഒയ്ക്ക് പറ്റിയ പിഴവാണ് പകുതിയോളം വോട്ടർമാർ എസ്‌ഐആറിൽ നിന്ന് പുറത്താകാൻ ഇടയാക്കിയത്. 2002-ൽ വോട്ട് രേഖപ്പെടുത്തിയവർ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
    
വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർ വീണ്ടും ഹിയറിംഗിന് ഹാജരാകണം. തനിക്ക് സാങ്കേതികമായി അറിവില്ലായ്മയുണ്ടായിരുന്നുവെന്നും അതുമൂലം ഉണ്ടായ പിഴവാണ് വോട്ടർമാർ പുറത്തുപോകാൻ കാരണമെന്നുമാണ് ബിഎൽഒയുടെ വിശദീകരണം.

വലിയ സമ്മർദമുണ്ടായിരുന്നുവെന്നും അവസാനമായപ്പോഴാണ് തനിക്ക് പിഴവ് മനസിലായതെന്നുമാണ് ബിഎൽഒ പറയുന്നത്. എസ്ഐആറിന്റെ കരട് വോട്ടർപട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പട്ടികയിൽ നിന്ന് അഞ്ഞൂറോളം പേർ പുറത്തായത് മനസിലായത്. പൂരിപ്പിച്ച ഫോം ആപ്പിൽ അപ്പ്ലോഡ് ചെയ്യുന്നതിലാണ് പിഴവ് സംഭവിച്ചത്.

അധികൃതരുമായി സംസാരിച്ചുവെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രേഖകൾ വീണ്ടും പരിശോധിച്ച് ഹിയറിങ് ഒഴിവാക്കാനുളള ചർച്ചകൾ നടക്കുന്നുണ്ടെന്നുമാണ് ബിഎൽഒയുടെ വാദം. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഹിയറിങ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.