ദുർബല ഗോത്ര വിഭാഗങ്ങൾക്ക് വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാകണം : പ്രിയങ്ക ഗാന്ധി
കൽപറ്റ: ദുർബല ഗോത്ര വിഭാഗങ്ങൾക്ക് വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട് പട്ടിക ജാതി പട്ടിക വർഗ വകുപ്പ് മന്ത്രി ഒ.ആർ.കേളുവിന് പ്രിയങ്ക ഗാന്ധി എംപിയുടെ കത്ത്. പാർലമെന്റിൽ ഈ വിഷയത്തിൽ താൻ ഉന്നയിച്ച ചോദ്യത്തിന് 2006 ലെ വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ ഇത് വരെ അനുവദിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.
2006 ലെ വനാവകാശ നിയമം പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളുടെ സവിശേഷമായ സാമൂഹിക-സാംസ്കാരിക സവിശേഷതകളെ അംഗീകരിക്കുകയും അവർക്ക് പ്രത്യേക അവകാശങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ട്. ആവാസവ്യവസ്ഥയുടെ അവകാശങ്ങൾ അംഗീകരിക്കേണ്ടത് നിർണായകമാണ്, ഇത് ഗോത്ര ജനതയുടെ ഭൂമിയുടെ അവകാശം സ്ഥിരീകരിക്കുക മാത്രമല്ല, അവരുടെ സാംസ്കാരിക രീതികളും പരമ്പരാഗത ഉപജീവന മാർഗങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നതായും കേന്ദ്ര സർക്കാരിന്റെ മറുപടിയിൽ വ്യക്തമാകുന്നതായി പ്രിയങ്ക ഗാന്ധി എംപി മന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചു.