നിയമസഭയിൽ ഭരണ - പ്രതിപക്ഷ വാക്പോര്
മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന ചെന്നിത്തലയുടെ പ്രയോഗത്തിൽ ക്ഷഭിതനായി മുഖ്യമന്ത്രി
Mar 3, 2025, 15:02 IST
സർക്കാരിന്റെ വിമുക്തി പദ്ധതി പരാജയമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടയിൽ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്പോര്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച അടിയന്തര പ്രമേയത്തെ തുടർന്നുണ്ടായ ചർച്ചയിലാണ് വാക്പോര് ഉണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം വിഷയമായാണ് അടിയന്തര ചർച്ച നടന്നത്.
'യുവത്വം ലഹരിക്ക് അടിമപ്പെട്ടു പോകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗവും കൊലപാതകവും വർദ്ധിച്ചു വരന്നു. സർക്കാരിന് ലഹരി ഉപയോഗം നിയന്ത്രക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വി ഡി . കലാലയങ്ങളിൽ റാഗിംങ് വർദ്ധിച്ചു വരികയാണ്. ലഹരി ഉപയോഗമാണ് ഇത്തരം ക്രൂരതകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
സർക്കാരിന്റെ വിമുക്തി പദ്ധതി പരാജയമെന്ന് വി ഡി സതീശൻ. ലഹരി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ്.