തിരുവല്ല സേവാഭാരതി പെരിങ്ങര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പെരിങ്ങര കോസ്മോസ് ജംഗ്ഷന് സമീപം ആരംഭിച്ച ഓഫീസിൻറെ ഉദ്ഘാടനം ചലച്ചിത്രതാരം സജി സോമൻ നിർവഹിച്ചു.  ഓഫീസിനോട് ചേർന്ന് ആരംഭിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം സാഹിത്യകാരൻ  ഭാസ്കരൻ നായർ നിർവഹിച്ചു.

 

പഞ്ചായത്ത് സമിതി പ്രസിഡണ്ട് ജി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ശബരിഗിരി ജില്ലാ സഹ സംഘചാലക് സി .എൻ. രവികുമാർ സേവാ സന്ദേശം നൽകി.  രാഷ്ട്രീയ സ്വയംസേവകസംഘം തിരുവല്ലാ ഖണ്ട്  സഹ സംഘചാലക് കെ. സന്തോഷ്  പ്രതിഭകളെ ആദരിച്ചു.

പത്തനംതിട്ട : തിരുവല്ലയിൽ സേവാഭാരതി പെരിങ്ങര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.  പെരിങ്ങര കോസ്മോസ് ജംഗ്ഷന് സമീപം ആരംഭിച്ച ഓഫീസിൻറെ ഉദ്ഘാടനം ചലച്ചിത്രതാരം സജി സോമൻ നിർവഹിച്ചു.  ഓഫീസിനോട് ചേർന്ന് ആരംഭിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം സാഹിത്യകാരൻ  ഭാസ്കരൻ നായർ നിർവഹിച്ചു.
 
പഞ്ചായത്ത് സമിതി പ്രസിഡണ്ട് ജി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ശബരിഗിരി ജില്ലാ സഹ സംഘചാലക് സി .എൻ. രവികുമാർ സേവാ സന്ദേശം നൽകി.  രാഷ്ട്രീയ സ്വയംസേവകസംഘം തിരുവല്ലാ ഖണ്ട്  സഹ സംഘചാലക് കെ. സന്തോഷ്  പ്രതിഭകളെ ആദരിച്ചു. സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി കെ ബാബു, മനോജ് വെട്ടിക്കൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു നമ്പൂതിരി, സനിൽകുമാരി, അശ്വതി രാമചന്ദ്രൻ ,ചന്ദ്രു എസ് കുമാർ, ജി .ബിനു ആലുംതുരുത്തി, പ്രഭ കോവൂർ, അനീഷ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.