നടിയെ ആക്രമിച്ച കേസിലെ വിധിയിൽ അതൃപ്തിയുണ്ട്,സമൂഹ മാധ്യമങ്ങളിലൂടെ അതിജീവിതയെ അപമാനിക്കാനിച്ചാൽ നടപടി : പി സതീദേവി

 

നടിയെ ആക്രമിച്ച കേസിലെ വിധിയിൽ അതൃപ്തിയുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെ അതിജീവിതയെ വീണ്ടും അപമാനിക്കാൻ ശ്രമം തുടരുന്നതിനെതിരെ ഐ.ടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഇത്തരം സാഹചര്യങ്ങളിൽ സൈബർ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. 

സ്ത്രീകൾക്ക് സമൂഹത്തിൽ ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും സംസ്ഥാനത്തെ പല തൊഴിൽ സ്ഥാപനങ്ങളിലും 2013ൽ പ്രാബല്യത്തിൽ വന്ന തൊഴിൽ നിയമം നടപ്പാക്കുന്നില്ലെന്നത് ആശങ്കാജനകമാണെന്നും സതീദേവി വ്യക്തമാക്കി.