സ്വന്തം പിതാവിനെ മരണം വരെ ദ്രോഹിച്ചവൻ, നാണമില്ലേ ; എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച ഉമ്മൻ ചാണ്ടിയുടെ മകൾക്കെതിരെ സൈബർ ആക്രമണം

 സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനെതിരെ വ്യാപക വിമർശനം.
 

 സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനെതിരെ വ്യാപക വിമർശനം. ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോൺഗ്രസ് അണികളാണ് അധികവും വിമർശനം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം പിതാവിനെ മരണം വരെ ദ്രോഹിച്ച കമ്മിക്കൂട്ടങ്ങൾക്കൊപ്പംഫോട്ടോയെടുക്കാൻ ഉളുപ്പുണ്ടോയെന്ന് ഒരാൾ കമന്റ് ചെയ്തു.

ഞായറാഴ്ച രാവിലെയായിരുന്നു എംവിഗോവിന്ദനൊപ്പമുള്ള ചിത്രം മറിയ ഉമ്മൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ശരത് കുമാർ നമ്പ്യാർ ടെന്നീസ് ടൂർണമെന്റിനിടെ ഗോവിന്ദനെ കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമായിരുന്നു മറിയ ഉമ്മൻ പങ്കുവെച്ചത്. ഇതിന്പിന്നാലെയായിരുന്നു സൈബർ ആക്രമണം.തങ്ങളെപ്പോലെയുള്ള കോൺഗ്രസുകാരെ വെറുപ്പിക്കരുതെന്നും ഇവന്മാരുടെ കൂടെ നിൽക്കാൻനിങ്ങൾക്ക് നാണമില്ലേയെന്നുമാണ് ഒരാളുടെ കമന്റ്. ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന വില കളയരുതെന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്.ഉമ്മൻചാണ്ടിയുടെ കുടുബംത്തിൻ്റെ ആരുടെ ഫോട്ടോ കണ്ടാലുംകമന്റ്ടിക്കും, പക്ഷേ ഇതിന് ലൈക്കടിക്കില്ല എന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്. 'ഇങ്ങനെ ഒരു ചിത്രത്തിന്റെ കാര്യം ഇല്ലായിരുന്നു, ഉള്ള സ്നേഹം കളയല്ലേ, ഈ വർഗീയവാദിയുടെ കൂടെഫോട്ടോയെടുക്കാൻ സമ്മതിക്കരുത്, അന്തം കമ്മികളുടെ കൂടെ കൂട്ടിയിട്ട് ഉമ്മൻ ചാണ്ടി സാറിൻ്റെ വില കളയരുത്' തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ വന്നു.