സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ജനങ്ങളോട് വീണ്ടും ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി
Dec 1, 2025, 18:43 IST
സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ജനങ്ങളോട് വീണ്ടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലായിരുന്നു മോദിയുടെ ആഹ്വാനം.
ക്രിസ്മസ് പുതുവത്സര സമയങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് മോദി പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങളാണ് താൻ ലോക നേതാക്കൾക്ക് സമ്മാനിച്ചതെന്ന് മോദി പറഞ്ഞു.