വി,എസ് അച്യതാനന്ദനെപ്പോലെ കേരളം കണ്ട ബുദ്ധി ജീവി : അനുസ്മരിച്ച് എം.വി ഗോവിന്ദൻ  

വി,എസ് അച്യതാനന്ദൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നൽകിയ നേട്ടങ്ങളെ അനുസ്മരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ആലപ്പുഴ വലിയചുടുകാട്ടിലെ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണപിള്ള ഈ രാജ്യം കണ്ട ഏറ്റവും വലിയ ബുദ്ധിജീവിയായിരുന്നു. അതേ തലത്തിൽ ​കേരളം

 

ആലപ്പുഴ: വി,എസ് അച്യതാനന്ദൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നൽകിയ നേട്ടങ്ങളെ അനുസ്മരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ആലപ്പുഴ വലിയചുടുകാട്ടിലെ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണപിള്ള ഈ രാജ്യം കണ്ട ഏറ്റവും വലിയ ബുദ്ധിജീവിയായിരുന്നു. അതേ തലത്തിൽ ​കേരളം കണ്ട ബുദ്ധിജീവിയാണ് വി.എസ് എന്നും എം.വി ​ഗോവിന്ദൻ വിശേഷിപ്പിച്ചു.

തൻറെ നൂറ്റാണ്ട് പിന്നിട്ട ജീവിതം ജനങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും സമർപ്പിച്ച, രാജ്യം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിൽ ഒരാളായിരുന്നു വി.എസ് എന്നും മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിൻറെ പ്രിയപ്പെട്ട നേതാവായി വി.എസ് മാറിയെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. പുന്നപ്ര– വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ നിർമിച്ച വി.എസ്‌ സ്‌മാരകം എം.വി ​ഗോവിന്ദൻ നാടിന് സമർപ്പിച്ചു. പ്രശസ്‌ത വാസ്‌തുശിൽപ്പി ജി.ശങ്കറാണ് സ്മാരകത്തിൻറെ രൂപരേഖ തയാറാക്കിയത്.

സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം സജി ചെറിയാൻ അനുസ്മരണ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഡോ.ടി.എം തോമസ്‌ ഐസക്‌, കെ.എൻ ബാല​ഗോപാൽ, സി.എസ്‌ സുജാത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന അനുസ്‌മരണ പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ ഏരിയാകേന്ദ്രങ്ങളിൽ റാലിയും സമ്മേളനവും നടക്കും.