അത്തരത്തിലുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ല ; കർണാടക സർക്കാരിൽ നേതൃമാറ്റമുണ്ടാകുമെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ

 കർണാടക സർക്കാരിൽ നേതൃമാറ്റമുണ്ടാകുമെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവിൽ അത്തരത്തിലുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നും മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
 
താനും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. വരാനിരിക്കുന്ന മാർച്ച്‌ മാസത്തിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് താൻ തന്നെയായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.