ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത് ; സതീശൻ ‘മേനോൻ’ ആയതിൽ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ 

 

 ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. 'തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ എന്ന് അറിയപ്പെട്ടാൽ മതിയെന്ന് ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവെന്നും തന്റെ രാഷ്ട്രീയം തന്റെ ബോധ്യങ്ങൾ കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ 'വടശേരി ദാമോദരൻ മേനോൻ സതീശൻ' എന്നു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം ഉയർന്നിരുന്നു. ഇതുവരെയില്ലാത്ത ജാതിവാൽ ഇപ്പോൾ എവിടുന്ന് വന്നു എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജിന്റോ ജോണിന്റെ പോസ്റ്റ് എത്തുന്നത്.