അപകീർത്തികരമായ പ്രസ്താവന ; ജി സുധാകരനെതിരെ ലീഗല്‍ നോട്ടീസ് അയച്ച് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി
അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരനെതിരെ ലീഗല്‍ നോട്ടീസ് അയച്ച് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവല്‍. അഭിമുഖത്തില്‍
Apr 1, 2026, 18:26 IST
അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരനെതിരെ ലീഗല്‍ നോട്ടീസ് അയച്ച് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവല്‍. അഭിമുഖത്തില്‍ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നും അരകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രസ്താവന തിരുത്തി ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെടുന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗം എന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. ഇതിനെതിരെയാണ് വക്കീല്‍ നോട്ടീസ്.