കെ ബി ഗണേഷ് കുമാറിൻറെ പരാജയത്തിൽ‌ ആഘോഷവുമായി ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും 

 

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിൻറെ പത്തനാപുരത്തെ പരാജയത്തിൽ‌ ആഘോഷവുമായി ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും.തിരുവനന്തപുരം മുട്ടത്തറ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ പായസം വെച്ചും പടക്കം പൊട്ടിച്ചും ബോളി വിതരണം ചെയ്തും തോൽവി ആഘോഷം പൊടിപൊടിച്ചു. 

മന്ത്രി എന്ന നിലയിൽ ഗണേഷ് കുമാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ ഡ്രൈവിങ് സ്കൂൾ മേഖലയെ തകർത്തെന്നും ഡ്രൈവിങ് സ്കൂൾ നടത്തുന്നവരെ വഴിയാധാരമാക്കിയ മന്ത്രിയുടെ പരാജയം ആഘോഷിക്കാനാണ് തീരുമാനമെന്നും ഇവർ പറയുന്നു.