കേരളത്തോട് കേന്ദ്രം മനപ്പൂർവമായ അവഗണന കാണിക്കുന്നു ; മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തോട് കേന്ദ്രം മനപ്പൂർവമായ അവഗണന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂലധന ചെലവിനായി കേരളം നടത്തുന്ന ഉദ്യമങ്ങളെ തുരങ്കം വയ്ക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പ്രത്യേകിച്ച് കഴിഞ്ഞ 5 വർഷമായി കണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Dec 25, 2025, 19:16 IST

ഇതിൽ ഏറ്റവും പ്രധാനമാണ് കിഫ്ബി വായ്പകളെ സംസ്ഥാനവായ്പയായി പരിഗണിച്ചു കൊണ്ട് 2021-22 മുതൽ മുൻകാല പ്രാബല്യത്തോടെ കേരളത്തിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.