മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ കോൺഗ്രസിനും പങ്കുണ്ട് : ടി. സിദ്ദിഖ്
Dec 4, 2025, 18:27 IST
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ കോൺഗ്രസിനും പങ്കുണ്ടെന്ന് എംഎൽഎ ടി. സിദ്ദിഖ്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പറഞ്ഞിട്ടാണ് കർണാടക സർക്കാർ 20 കോടി രൂപ നൽകിയത്.
താനുൾപ്പെടെയുള്ള മുഴുവൻ പാർലമെന്ററി പാർട്ടി അംഗങ്ങളും ഒരുമാസത്തെ ശമ്പളം ഇതിലേക്കായി സർക്കാറിന് നൽകിയിട്ടുണ്ടെന്നും എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പ് സർക്കാറിന്റെയും പാർട്ടിയുടെയും എന്ന വിവക്ഷ വേണ്ടെന്നും സർക്കാർ എല്ലാവരുടേതുമാണെന്നും അതിൽ ഞങ്ങൾ എല്ലാവരുടെയും പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.