മുഖ്യമന്ത്രിയുടെ 'ചെറ്റ' പ്രയോഗം പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിന്റെ തെളിവ് ; ജി സുധാകരൻ

 

 മുഖ്യമന്ത്രിയുടെ 'ചെറ്റ' പ്രയോഗം പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിന്റെ തെളിവാണെന്ന് അമ്പലപ്പുഴയിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച്‌ ജയിച്ച ജി സുധാകരൻ.ജനങ്ങൾ എനിക്കൊപ്പമായിരുന്നുവെന്നും ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സിപിഎം രാഷ്ട്രീയം പറയാതെ വ്യക്തിഹത്യ നടത്തിയെന്നും സുധാകരൻ ആരോപിച്ചു. സിപിഎം പഴയ സിപിഎം അല്ലാതായി. അതുകൊണ്ടാണ് സിപിഎം വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം തോൽവി കണ്ടപ്പോൾ തിരുത്തേണ്ടതില്ലേ എന്നും അദ്ദേഹം ചോദിച്ചു.