വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയിൽ ബംഗാൾ തൊഴിലാളികളുടെ മുദ്രാവാക്യം വിളി: സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണം
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച വടക്കൻ മേഖലവികസന മുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ ബംഗാളി തൊഴിലാളികളെക്കൊണ്ട്
കണ്ണൂർ : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച വടക്കൻ മേഖലവികസന മുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ ബംഗാളി തൊഴിലാളികളെക്കൊണ്ട് വിപ്ളവ മുദ്രാവാക്യം പഠിപ്പിച്ച് വിളിപിച്ചത് സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു.
ഇരുന്നൂറോളം ബംഗാൾ തൊഴിലാളികളെയാണ് ഹിന്ദിയിൽ അഭിവാദ്യങ്ങളെഴുതിയ ബാനർ പിടിച്ചു കൊണ്ടു ചുവന്ന കൊടിയുമായി അണിനിരത്തി ഇതിനു ശേഷം തൊണ്ട പൊട്ടു മാറ് മുദ്രാവാക്യം വിളിപ്പിച്ച ഇവർ ജാഥാ ലീഡർക്ക് ചുവപ്പ് ഹാരമണിയിക്കുകയും ചെയ്തു എന്നാൽ അതിന് മുൻപായി സി.പി.എം പ്രാദേശിക നേതാക്കൾ ഇവരെ മുദ്രാവാക്യം വിളി പഠിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദമായത്.
കേരളത്തിലെ ജാഥയ്ക്ക് സ്വീകരണം നൽകാൻ ബംഗാളിലെ തൊഴിലാളികളെ ഇറക്കേണ്ടി വന്നുവെന്ന ട്രോളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. യു.ഡി എഫ് നേതാവ് കുഞ്ഞാലിക്കുട്ടി സി.പി. എമ്മിന് ജാഥയിൽ ആളെ കൂട്ടുന്നതിന് ബംഗാൾ തൊഴിലാളികളെ ഇറക്കേണ്ടി വന്നുവെന്ന വിമർശനവുമായി രംഗത്തുവന്നു.