താൻ തുടങ്ങി വച്ച വികസനപ്രവർത്തനങ്ങൾ ബൽറാം പൂർത്തിയാക്കണമെന്ന അഭ്യർഥന ; എംബി രാജേഷിന്  ഉറപ്പു നൽകി വി. ടി. ബൽറാം  

തുടർച്ചയായ ഫേസ്ബുക് യുദ്ധത്തിനൊടുവിൽ ഫ്രണ്ട്ഷിപ്പ് മോഡിൽ എംബി രാജേഷും വി. ടി. ബൽറാമും. പരസ്പരം അഭിവാദ്യം ചെയ്ത് ഫേസ്ബുക് പോസ്റ്റ്. താൻ തുടങ്ങി വച്ച വികസനപ്രവർത്തനങ്ങൾ
 

തുടർച്ചയായ ഫേസ്ബുക് യുദ്ധത്തിനൊടുവിൽ ഫ്രണ്ട്ഷിപ്പ് മോഡിൽ എംബി രാജേഷും വി. ടി. ബൽറാമും. പരസ്പരം അഭിവാദ്യം ചെയ്ത് ഫേസ്ബുക് പോസ്റ്റ്. താൻ തുടങ്ങി വച്ച വികസനപ്രവർത്തനങ്ങൾ ബൽറാം പൂർത്തിയാക്കണമെന്ന അഭ്യർഥനയുമായി രാജേഷ് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഉറപ്പു നൽകി ബൽറാം രംഗത്തെത്തിയത്. നേരിൽ കണ്ട് നിലവിലെ വികസന പദ്ധതികളെ കുറിച്ച്‌ ചർച്ച ചെയ്യാമെന്നും ബൽറാം പറഞ്ഞു.

വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്

എനിക്ക് നൽകുന്ന അഭിനന്ദനങ്ങൾക്കും ആശംസകൾക്കും ആത്മാർത്ഥമായ നന്ദി. താങ്കളുടെ കാലത്ത് തുടങ്ങിവച്ച്‌ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ജനോപകാരപ്രദമായ എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുക എന്നത് എൻ്റെയും മുൻഗണനയാണ്. അതിനായി താങ്കൾ വാഗ്‌ദാനം ചെയ്യുന്ന ക്രിയാത്മക പിന്തുണയെ നന്ദിപൂർവ്വം സ്വീകരിക്കുന്നു. ഒരു ജനപ്രതിനിധി തുടങ്ങിവച്ചു എന്നതിൻ്റെ പേരിൽ അടുത്ത അഞ്ചു വർഷവും അത് പൂർത്തീകരിക്കാൻ അനുവദിക്കാത്ത നിഷേധാത്മക സമീപനം നാടിന് ഗുണകരമല്ലല്ലോ. താങ്കളുടെ പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകളുടേയും ക്രിയാത്മക പിന്തുണ ഇക്കാര്യത്തിൽ ഞാൻ അഭ്യർത്ഥിക്കുന്നു.

allowfullscreen

അനാരോഗ്യത്തിൽ നിന്ന് എത്രയും വേഗം പൂർണ്ണ വിമുക്തി നേടി പൊതുരംഗത്ത് സജീവമാകാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. താങ്കൾക്ക് വേണ്ടി എൽഡിഎഫിന് വോട്ട് രേഖപ്പെടുത്തിയ 68041 വോട്ടർമാരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. അതോടൊപ്പം മറ്റ് എതിർ സ്ഥാനാർത്ഥികൾക്കായി വോട്ട് ചെയ്തവർക്കും എൻ്റെ അഭിവാദനങ്ങൾ. ഇനി മുതൽ അവരുടെ കൂടി പ്രതിനിധിയായി ഞാൻ അവർക്കെല്ലാമൊപ്പം ഉണ്ടാകും എന്നും ഉറപ്പുനൽകുന്നു.